HOME
DETAILS
MAL
ഏക സിവില്‍കോഡ് രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കും
backup
October 13 2016 | 04:10 AM
കിഴിശ്ശേരി: എന്‍.ഡി.എ നടപ്പാക്കാന്‍ മുന്നോട്ടുവെച്ച ഏക സിവില്‍കോഡ് രാജ്യത്തിന്റെ വൈവിധ്യവും വ്യത്യസ്ത ആചാര സംസ്കാരങ്ങളുടെ സമന്വയവും തകര്‍ക്കുമെന്നും ഇത്തരം നീക്കത്തില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്നും ഏറനാട് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ വെള്ളേരി അധ്യക്ഷനായി. ടി.വി അബ്ദുല്‍ റഹ്മാന്, വി. മുഹമ്മദ് ബിച്ചാന്‍, ടി.വി മുഹമ്മദ്, യൂസുഫ് ആര്യന്തൊടിക, മന്‍സൂര്‍ കാരിയോടന്‍, ഹാരിസ് കീഴുപറമ്പ്, എ. ഷറഫുദ്ദീന്, കെ. ഷറഫുദ്ദീന്, ഇ.പി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."