HOME
DETAILS
MAL
'എയര്‍പോര്‍ട്ടിലെ വോട്ടുപിടുത്തം തടയണം'
backup
May 11 2016 | 07:05 AM
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന പ്രവാസികളെ വട്ടംവളഞ്ഞ് ചില രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ നടത്തുന്ന വോട്ടുപിടുത്തവും തെരഞ്ഞെടുപ്പു പ്രചാരണവും യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രയാസം സൃഷ്ടിക്കുകയും അസഹ്യമാവുകയും ചെയ്തിരിക്കുകയാണെന്നും ഇതൊഴിവാക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബഹ്റൈന്‍ മലയാളി കള്‍ച്ചര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവാസി സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ യോഗം ആവശ്യപ്പെട്ടു.
മുഖ്യരക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷനായി. പ്രവാസികള്‍ തീക്ഷ്ണമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ പ്രവാസി വോട്ടുകള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് പ്രസിഡന്റ് പി.എം ഇഖ്ബാല്‍ ഹാജി സംസാരിച്ചു. വി.എം സുബൈര്‍, എം. വിശ്വനാഥന്, എം. സുബ്രഹ്മണ്യം, പി.പി ഹമീദ്, പി.എം സെയ്ദ്, കെ.ടി മൂസ കക്കോവ്, താഹിര്‍ അഹമ്മദ്, രാജേഷ് എടവണ്ണപ്പാറ, പി. മൂസ ഹാജി, എന്‍. ജയരാജ്, വി.എം ഹമീദ് സംസാരിച്ചു. പി.കെ.ആര് വര്‍മ്മ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."