HOME
DETAILS
MAL
പടുവില്‍ക്കുന്ന് പാലം അപകട ഭീഷണിയില്‍
backup
October 13 2016 | 04:10 AM
വെട്ടത്തൂര്‍: മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പടുവില്‍ക്കുന്ന് പാലം അപകട ഭീഷണിയില്‍. താഴേക്കോട് അലനല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ നൂറുക്കണക്കിനാളുകളാണ് ദിനേന സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച പാലത്തിന്റെ അടി ഭാഗത്തെ കല്ലുകള്‍ അടര്‍ന്ന് പോരുകയും വിള്ളല്‍ വരികയും ചെയ്തിട്ടുണ്ട്.
അലനല്ലൂരില്‍ നിന്ന് കരിങ്കല്ലത്താണി, വെട്ടത്തൂര്‍, പുത്തൂര്‍ ഭാഗങ്ങളിലേക്ക് ഇതുവഴി എളുപ്പ മാര്‍ഗം കൂടിയാണ് പാലം. വര്‍ഷങ്ങളായി കൈവരികള്‍ തകര്‍ന്ന നിലയിലുള്ള പാലത്തിന്റെ അടി ഭാഗം കുളിക്കടവായി ഉപയോഗിക്കുന്നുമുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."