HOME
DETAILS
MAL
മഞ്ചേരി യൂനാനി ഡിസ്പെന്‍സറി മിക്ക ദിവസങ്ങളിലും അടഞ്ഞുകിടക്കുന്നെന്ന് പരാതി
backup
October 13 2016 | 04:10 AM
മഞ്ചേരി: പഴയ ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള യൂനാനി ഡിസ്പെന്‍സറി മിക്ക ദിവസങ്ങളിലും അടഞ്ഞുകിടക്കുന്നത് രോഗികളെ വലക്കുന്നതായി മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഡോക്ടര്‍ മിക്ക ദിവസങ്ങളിലും ഡ്യൂട്ടിക്കെത്താത്തതാണ് ജനങ്ങളെ കുഴക്കുന്നത്. വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെ നിരവധി പേര് ഇതിന്റെ പേരില്‍ ദുരിതം പേറുകയാണ്. രോഗികളെ ദുരിതത്തിലാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. നേതാക്കളായ അക്ബര്‍ മീനായ്, ഷബീര്‍ കുരിക്കള്‍, മഹ്റൂഫ് പട്ടര്‍കുളം, ഫൈസല്‍ പാലായി,ബിനു ബാഷിദ്, മനോജ് തടത്തിപറമ്പ്, ഫൈസല്‍ ചുങ്കത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."