രഹസ്യ തീരുമാനങ്ങള്‍ ചോരുന്നു; ചോക്കാട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിസന്ധിയില്‍
കാളികാവ്: വളരെ രഹസ്യമായി എടുത്ത തീരുമാനങ്ങള്‍ ചോരുന്നത് മൂലം ചോക്കാട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിസന്ധിയില്‍. പ്രധാന പാര്‍ട്ടികളായ സി.പി.എമ്മും മുസ്‌ലിംലീഗും കോണ്‍ഗ്രസും ഈ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പഞ്ചായത്ത് ഭരണം സംബന്ധിച്ച് പാര്‍ട്ടികള്‍ എടുക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകള്‍ പുറത്തായിട്ടുണ്ട്. പാര്‍ട്ടികള്‍ക്കുള്ളിലെ വിഭാഗീയതയാണ് തീരുമാനങ്ങള്‍ പുറത്താകാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്. കടുത്ത ശത്രുതയിലായിരുന്ന മുസ്‌ലിം ലീഗും കോണ്‍ഗ്രസും അടുക്കാന്‍ തുടങ്ങിയത് പാര്‍ട്ടി അണികള്‍ അറിയും മുന്‍പ് സി.പി.എമ്മിന് വിവരം ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയം നല്‍കിയാലും ഫലമുണ്ടാവില്ലെന്ന് കണ്ടിട്ടും സി.പി.എം വൈസ് പ്രസിഡന്റിനെതിരെ നോട്ടീസ് നല്‍കിയത്. സ്വയം രാജിവെയ്ക്കാന്‍ അവസരം നല്‍കാതിരിക്കാനാണ് സി.പിഎം ശ്രമിച്ചിട്ടുള്ളത്.
ധാരണയിലെത്തുന്നതിന് മുന്‍പ് മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. ഇതുപോലെ സി.പി.എമ്മിന്റെ നയപരമായ പ്രധാന തീരുമാനങ്ങള്‍ ഉള്‍പെടെ മറുപക്ഷക്കാര്‍ക്കും ലഭിക്കുന്നു. രഹസ്യ തീരുമാനങ്ങള്‍ ചോരുന്നതിനാല്‍ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്ന പദ്ധതികളെല്ലാം പാഴാവുകയാണ്.
മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഒന്നിക്കാനുള്ള നീക്കുപോക്കുകള്‍ നടക്കുകയാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയെ സി.പി.എമ്മും മുസ്‌ലിം ലീഗും, കോണ്‍ഗ്രസും രഹസ്യ സ്വഭാവത്തോടെ എങ്ങിനെ നേരിടുമെന്ന ആശങ്കയിലാണ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."