ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു; ലൈഫ് ഗാര്‍ഡിന്റെ അവസരോചിത ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി
നിലമ്പൂര്‍: ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ ആഢ്യന്‍പാറ കാണാനെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്നു. ലൈഫ്ഗാര്‍ഡിന്റെ അവസരോചിത ഇടപെടലില്‍ ജീവന്‍ തിരിച്ചു കിട്ടി. താനൂര്‍ സ്വദേശി മുഹമ്മദ് നമീര്‍(24) ആണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ഒഴുക്കില്‍പ്പെട്ടത്. മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു നമീര്‍ ആഢ്യന്‍പാറയില്‍ എത്തിയത്. നീന്തല്‍ വശമില്ലാത്ത നമീര്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയും, പിന്നീട് പൊങ്ങാതെ വരികയും ചെയ്തതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി.ടി.പി.സിയുടെ ലൈഫ് ഗാര്‍ഡ് ആയ അരീക്കോട് ഓത്തുപള്ളിപ്പറമ്പില്‍ സുഹൈലിന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റൊന്നും ആലോചിക്കാതെ സുഹൈല്‍ കുത്തൊഴുക്കുള്ള വെള്ളത്തിലേക്ക് എടുത്തുചാടി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജൂണില്‍ കുളിക്കാനെത്തിയ അഞ്ചംഗ സംഘം ഒഴുക്കില്‍പ്പെട്ടപ്പോഴും ജീവന്‍ പണയം വെച്ച് സുഹൈല്‍ അവരെ രക്ഷപ്പെടുത്തിയിരുന്നു. അടുപ്പിച്ചെത്തിയ ഒഴിവു ദിവസങ്ങളെ തുടര്‍ന്ന് ആയിരത്തിലേറെ പേരാണ് പ്രതിദിനം ഇവിടെയെത്തുന്നത്. ആഢ്യന്‍പാറയില്‍ എത്തുന്നവര്‍ ലൈഫ് ഗാര്‍ഡുമാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മിതിക്കുന്നതും, പാറയുടെ വഴുവഴുപ്പുമാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."