ജില്ലയില്‍ വേനല്‍കാല ജൈവ പച്ചക്കറി കൃഷിക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു
നിലമ്പൂര്‍: ജില്ലയിലെ വേനല്‍കാല ജൈവ പച്ചക്കറി കൃഷിക്ക് കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി. ജലസേചന വകുപ്പ് പമ്പ് ഹൗസില്‍ നിന്നും കൃഷിക്കു വെള്ളം എടുക്കുന്നവര്‍ക്കും, സ്വന്തം പമ്പ്‌സെറ്റ് ഉപയോഗിച്ച് വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന കൃഷി വകുപ്പ് അധികൃതരുടെ നിലപാടാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറിയത്. കൃഷി ഓഫിസുകള്‍ മുഖേന നൂറുരൂപ അടച്ച് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കാണ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. എന്നാല്‍ വേനല്‍കാലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടാവില്ലെന്ന കാര്യം രജിസ്‌ട്രേഷന്‍ സമയത്ത് കൃഷി വകുപ്പ് അധികൃതര്‍ ഇവരെ അറിയിച്ചതുമില്ല.
വേനല്‍കാലങ്ങളില്‍ മാത്രമാണ് വയലുകളില്‍ പച്ചക്കറി കൃഷി ഉണ്ടാക്കുന്നത്. കരഭൂമിയില്‍ മഴക്കാലത്തും കൃഷി ചെയ്യും. മഴക്കാലത്ത് വയലുകളില്‍ കൃഷി ഇറക്കിയാല്‍ വെള്ളം കൂടുതല്‍ കാരണം നശിക്കുമെന്നു കണ്ടാണ് അത് ഒഴിവാക്കി കര്‍ഷകര്‍ വേനല്‍കാലത്ത് കൃഷി ഇറക്കുന്നത്. മഴക്കാലത്ത് കൃഷിയുണ്ടാക്കുന്നവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനമാണെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം അധികൃതര്‍ക്കു താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഏതുസമയത്തു കൃഷിയിറക്കിയാലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നടപടികൈകൊള്ളണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി, ഉയര്‍ന്ന കൃഷി ഉദ്യോഗസ്ഥര്‍ എന്നിവരെ സമീപിക്കാനൊരുങ്ങുകയാണ് ജില്ലയിലെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."