കെ.കെ ശങ്കരന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപദേശക സമിതി അംഗം
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, സംസ്കൃതി ജനറല്‍ സെക്രട്ടറിയുമായ കെ.കെ ശങ്കരനെ കേരള സര്‍ക്കാരിന്റെ പ്ലാനിങ് ബോര്‍ഡ് ഉപദേശക സമിതി അംഗമായി നിയമിച്ചു. നോര്‍ക്ക സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. ഹൃദയരാജന്, മുന്‍ എം.എല്‍.എയും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ പി.ടി കുഞ്ഞുമുഹമ്മദ്, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, ഓഡെപെക് ഡയറക്ടര്‍ ഡോ. മുരളീധരന്, മുംബൈ യൂണിവേഴ്സിറ്റി സിവിക്സ് & പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഡോ. ജോസ് ജോര്‍ജ്ജ്, കൊച്ചുകൃഷ്ണന്‍ (ഷാര്‍ജ), പി.എം ജാബിര്‍ (ഒമാന്‍), ആസാദ് തിരൂര്‍ (സഊദി അറേബ്യ) തുടങ്ങി 19 അംഗങ്ങളാണ് സമിതിയിലുള്ളത്. പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലേക്ക് റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."