അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച വേതനവിഹിതം നല്‍കണം
കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച വേതനത്തിലെ തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളുടെ വേതനവിഹിതം കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ വിതരണം ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്‍(ഐ.എന്‍.ടി.യു.സി) ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വേതനവിഹിതം നല്‍കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ സമരം ചെയ്യാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഐ.സി.ഡി.സി പ്രൊജക്ടിന്റെ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാത്യു കുളങ്ങര അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍, ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ പ്രസിഡന്റ് പി.പി കരുണാകരന്‍, പി.വി രവീന്ദ്രനാഥ്, എ.എം വിജയന്‍, ജിന്‍സ് മാത്യു, സിസിലി ബേബി, സുനിജ ബാലകൃഷ്ണന്‍, കെ.വി നിഷാദ് സംസാരിച്ചു. ഭാരവാഹികള്‍ എ.എം വിജയന്‍ (ചെയര്‍മാന്‍), കെ രമണി(പ്രസിഡന്റ്), ടി.വി ഓമന(ജനറല്‍ സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."