HOME
DETAILS
MAL
കണ്ണൂരിന്റെ ദുഷ്പേര് മാറ്റാന്‍ സ്ത്രീകള്‍ രംഗത്തുവരണം: ഒ രാജഗോപാല്‍
backup
October 13 2016 | 04:10 AM
പാനൂര്‍: തലവെട്ട് രാഷ്ട്രീയത്തിന്റെ നാടാണു കണ്ണൂരെന്ന ദുഷ്പേര് മാറ്റിയെടുക്കാന്‍ സ്ത്രീകള്‍ രംഗത്തുവരണമെന്ന് ഒ രാജഗോപാല്‍ എം.എല്‍.എ.
പാനൂര്‍ റീജണല്‍ വനിതാ സഹകരണ സംഘം കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അക്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് അപലപനീയമാണ്.
സ്ത്രീകളുടെ കൂട്ടായ്മ ശക്തമായാലേ അക്രമ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവൂവെന്നും രാജഗോപാല്‍ പറഞ്ഞു.
എന്‍ സദാനന്ദന് അധ്യക്ഷനായി. ലോക്കര്‍ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്മാന് എം.കെ പത്മനാഭന് നിര്‍വഹിച്ചു. പി സത്യപ്രകാശ്, സി വിജയന്, പി.കെ പ്രവീണ്‍, കെ.കെ സുധീര്‍ കുമാര്‍, വി സുരേന്ദ്രന്, പി.കെ ഷാഹുല്‍ ഹമീദ്, കെ കുമാരന്, എന്‍.കെ നാണു, സി.കെ കുഞ്ഞിക്കണ്ണന്, എ.പി വസന്ത, വി.പി ഷാജി, കെ സന്തോഷ്, കെ.ടി സജില, കെ.വി ഉഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."