കൊലക്കത്തി രാഷ്ട്രീയത്തിന് അറുതിവേണം: ലീഗ്
കണ്ണൂര്‍: ജില്ലയില്‍ ക്രമസമാധാനം അതീവ ഗുരുതരമാക്കുന്ന വിധത്തില്‍ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം മനുഷ്യരെ കൊല്ലുന്ന കൊലക്കത്തി രാഷ്ടീയത്തിന് അറുതി വരുത്തണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവിച്ചു.
ഇടതുപക്ഷം അധികാരത്തിലെത്തി നാലരമാസം പിന്നിടുന്നതിനു മുമ്പു തന്നെ ജില്ലയില്‍ മാത്രം നിരവധി കൊലപാതകങ്ങള്‍ നടന്നു.
ഇതില്‍ ഇരുഭാഗത്തും സി.പി.എമ്മും ബി.ജെ.പിയുമാണുള്ളത്. ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തുന്ന കൊലപാതക പരമ്പരകള്‍ അരങ്ങേറുമ്പോഴും ജില്ലക്കാരനായ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹവും അപലപനീയവുമാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചിട്ടും മുഖ്യമന്ത്രി മൗനം അവസാനിപ്പിച്ചിട്ടില്ല.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊലപാതക രാഷട്രീയത്തിന് അറുതി വരുത്താനാവശ്യമായ നടപടികള്‍ക്ക് മുഖ്യമന്ത്രി തയാറാവണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."