HOME
DETAILS
MAL
ഫേസ്ബുക്ക് പ്രണയം: പെണ്‍കുട്ടിയും യുവാവും പിടിയില്‍
backup
October 13 2016 | 04:10 AM
കണ്ണൂര്‍: തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കാട്ടാമ്പള്ളി സ്വദേശിയായ യുവാവിനെയും കണ്ണൂര്‍ ബേബി ബീച്ചില്‍ പൊലിസ് പിടികൂടി. ഫേസ്ബുക്കിലൂടെ പ്രണയബന്ധം സ്ഥാപിച്ച ഓട്ടോഡ്രൈവര്‍ പി ഇജാസിനെ(41) അറസ്റ്റുചെയ്തു. ബന്ധുക്കളുടെ പരാതിയില്‍ കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടേയാണ് ബീച്ചില്‍ വച്ച് ഇരുവരും പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ട നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കമിതാക്കളാണെന്നു മനസിലായത്. ഉടന്‍ കാട്ടാക്കടയിലുള്ള പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയതിന് യുവാവിനെതിരേ കേസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."