നുറുങ്ങുവെട്ടത്തില്‍ പാലം പണി
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ തെരുവ് വിളക്കുകള്‍ കണ്ണടച്ചത് അറ്റകുറ്റപ്പണികള്‍ക്ക് തടസമാകുന്നു. പഴയങ്ങാടി ജങ്ഷനിലും ബോട്ട്‌ജെട്ടിക്ക് സമീപവുമാണ് ദുരിതം. പാലത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരും തണ്ടര്‍ഫോഴ്‌സ് ജീവനക്കാരും രാത്രികാലത്ത് ഇരുട്ടത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ദേശീയപാതയ്ക്കു സമീത്തെ വിളക്കുകളൊന്നും തെളിയാത്ത നിലയിലാണ്. പാലത്തിന് ഇരുവശത്തും വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങളുടെ പോക്ക് വരവ് കാണാന്‍ സാധിക്കുന്നില്ല. വാഹനങ്ങളുടെ വെളിച്ചത്തിലാണ് ഇപ്പോള്‍ രാത്രിയുള്ള ഗതാഗത നിയന്ത്രണം. ഇത് അപകട സാദ്ധ്യത വര്‍ധിപ്പിക്കുന്നതാണ്.
രാത്രികാലങ്ങളില്‍ പഴയങ്ങാടി ജങ്ഷനിലൂടെ പോകുന്ന കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നവര്‍ക്കും വെളിച്ചമില്ലാത്തതിനാല്‍ തെരുവുനായകളെയും പേടിക്കണം.
പാപ്പിനിശ്ശേരി ചുങ്കം ആറോണ്‍ സ്‌കൂളിനു സമീപത്തെ ജങ്ഷനില്‍ വാഹനങ്ങള്‍ക്ക് വിവിധ ദിശകളിലേക്ക് പോകുന്നതിനും തെരുവു വിളക്ക് ഇല്ലാത്തത് ബുദ്ധിമുട്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."