HOME
DETAILS
MAL
റോഡപകടം: മന്ത്രിക്ക് ചേംബറിന്റെ നിവേദനം
backup
October 13 2016 | 04:10 AM
കണ്ണൂര്‍: വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കണമെന്നവാശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്കി.
അപകടത്തില്‍പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെളിവിന്റെ അടിസ്ഥാനത്തില്‍ റദ്ദ് ചെയ്യുകയോ സസ്പെന്റ് ചെയ്യുകയോ ചെയ്യണമെന്ന് നിവേദനത്തില്‍ പറയുന്നു. കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ സേവനം മെച്ചപ്പെടുത്തുക, കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ ലോ ഫ്ളോര്‍ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക, മംഗളൂരു വിമാനത്താവളത്തിലേക്ക് എ.സി ബസുകള്‍ അനുവദിക്കണെമന്നെന്നും നിവേദനത്തില്‍ മന്ത്രിയെ അറിയിച്ചു. പ്രസിഡന്റ് സി.വി ദീപക്, വൈസ് പ്രസിഡന്റ് മാത്യു സാമുവല്‍, ഓണററി സെക്രട്ടറി സച്ചിന് സൂര്യകാന്ത് തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."