HOME
DETAILS
MAL
ഷംസി ജാസ്മിന്റെ ചിത്ര പ്രദര്‍ശനം ഇന്ന് തുടങ്ങും
backup
May 11 2016 | 08:05 AM
മലപ്പുറം: ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കാതെ മനോഹരമായ ജലഛായ ചിത്രത്തില്‍ വരക്കുന്ന മലപ്പുറം മുണ്ടുപറമ്പു സ്വദേശിയും ക്ഷീരവികസന വകുപ്പില്‍ ക്ലാര്‍ക്കുമായ എം.ഷംസി ജാസ്മിന്റെ ആദ്യത്തെ ചിത്രപ്രദര്‍ശനം ഇന്നു മുതല്‍ 14 വരെ കോട്ടക്കുന്നു ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ചിത്രകല ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും സ്‌കൂള്‍, കോളജ് തല മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. ബിരുദ വിദ്യാര്‍ഥിനിയായിരിക്കെ അവസാനവര്‍ഷം കോളജിലെ ചിത്രപ്രതിഭയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന നല്ല പ്രതികരണവും മത്സരങ്ങളില്‍ ലഭിക്കുന്ന അംഗീകാരവുമാണു കൂടുതല്‍ ചിത്രപഠനം നടത്തുന്നതിനും ഇത്തരത്തില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനും പ്രചോദനമെന്നു ഷംസി ജാസ്മിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരേതനായ മുഹമ്മദ് ഹുസൈന്റെയും മലപ്പുറം ട്രഷറിയിലെ അസി.ട്രഷറി ഓഫീസര്‍ സുഹറാബിയുടെയും മകളാണ്. വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനായ കെ.എം മുസ്തഫയാണു ഭര്‍ത്താവ്. ഏഴാം തരത്തില്‍ പഠിക്കുന്ന റിയ നൗറിന്‍, ഒന്നില്‍ പഠിക്കുന്ന ഫ്രേയ ഇഷാല്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."