നൊബേല്‍ സമ്മാനം കിട്ടിയത് വെറുതെയായില്ല; സമാധാന കരാറിനെ അനുകൂലിച്ച് കൊളംബിയക്കാര്‍ തെരുവില്‍
ബൊഗോട്ട: കൊളംബിയന്‍ സര്‍ക്കാരും വിമതരും തമ്മിലുണ്ടാക്കിയ സമാധാന കരാര്‍ മുക്കിക്കളയരുതെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍. അരനൂറ്റാണ്ടു കാലത്തെ ആഭ്യന്തര സംഘട്ടനങ്ങള്‍ക്ക് വിരാമമിട്ട് സര്‍ക്കാരും വിമതരും തമ്മില്‍ ഫാര്‍ക്ക് സമാധാന കരാറില്‍ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. ഇതിന്മേല്‍ പിന്നീടു നടത്തിയ ജനഹിതത്തില്‍ പക്ഷെ, ജനം കരാറിനെ തള്ളിക്കളഞ്ഞു.
കരാറിനു വേണ്ടി മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ച പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സാന്റോസിന് ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. ഇതോടെയാണ് കൊളംബിയയില്‍ പുതിയ ചലനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.
ആഫ്രോ- കൊളംബിയന്‍ വംശജരും ന്യൂനപക്ഷ വിഭാഗവും സമാധാനം ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ബൊഗോട്ടയില്‍ റാലി നടത്തുകയാണ്. കലാപത്തിനിടെ മരിച്ച ഉറ്റവരുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ചും പരസ്പരം പൂക്കള്‍ കൈമാറിയുമായ സമാധാന റാലി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."