ഹര്‍ത്താലില്‍ കാസര്‍കോട് അക്രമം; സി.പി.എം ഓഫിസിന് നേരേയും ജില്ലാ ബാങ്കിന് നേരെയും കല്ലേറ്
കാസര്‍കോട്: തലശ്ശേരി ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാസര്‍കോട് വ്യാപക അക്രമം. ബി.ജെ.പി പ്രകടനത്തിനിടയിലാണു അക്രമമുണ്ടായത്. കറന്തക്കാട് നിന്നും പ്രകടനവുമായി നീങ്ങിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പൊലിസ് സ്‌റ്റേഷന് സമീപത്തെ ജില്ലാ ബാങ്കിന് നേരെ അക്രമം നടത്തുകയായിരുന്നു. കല്ലേറില്‍ ജില്ലാ ബാങ്കിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
ബാങ്കിനുള്ളില്‍ ജീവനക്കാരുള്ളതിനാല്‍ ഷട്ടര്‍ തല്ലിതകര്‍ക്കാന്‍ ശ്രമിച്ചു. പൊലിസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. എം.ജി റോഡിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരേയും അക്രമം നടന്നു. ഓഫിസിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. സി.പി.എം ഓഫിസിലേക്ക് കല്ലേറും നടത്തി. പ്രകടനവുമായി നീങ്ങിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു.
ഹര്‍ത്താലിന്റെ ഭാഗമായി വാഹനങ്ങള്‍ തടഞ്ഞു. കറന്തക്കാട്, നെല്ലിക്കുന്ന് ലൈറ്റ് ഹൗസ്, കടപ്പുറം, ചളിയംകോട്, മാവുങ്കാല്‍, കൊളവയല്‍, പൊള്ളക്കട, കേളോത്ത്, മാണിക്കോത്ത് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടഞ്ഞത്. ജില്ലയില്‍ കനത്ത പൊലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. അപൂര്‍വം സ്വകാര്യ വാഹനങ്ങളൊഴിച്ചാല്‍ മറ്റൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."