HOME
DETAILS
MAL
മഞ്ചേരി പോസറ്റല്‍ മേധാവിക്കെതിരെ മുസ്ലിംലീഗ് പരാതി നല്കി
backup
May 11 2016 | 08:05 AM
മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയത് ചൂണ്ടിക്കാട്ടി മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് മേധാവിക്കെതിരെ മുസ്ലിംലീഗ് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും രേഖാമൂലം പരാതി നല്കി. പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യുന്നതിന് പകരം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളത്വരെ ഓഫീസില്‍ സൂക്ഷിച്ച് മനപ്പൂര്‍വ്വം കൃത്യവിലോപം നടത്തിയെന്നാണ് പരാതി. പ്രസ്തുത ഉദ്യോഗസ്ഥനെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തല്‍സ്ഥാനത്ത് നിന്ന് നീക്കി സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2014 ലെ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ പാര്‍സല്‍ വിതരണത്തിനിടെ നഷ്ടപ്പെടുകയും പിന്നീട് കിഴിശ്ശേരിയിലെ വഴിയരികില്‍ വെച്ച് കണ്ടെടുക്കുകയും ചെയ്തിരുന്നു. പോസ്റ്റല്‍ മേധാവിയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടായ ഇത്തരം വീഴ്ചകള്‍ പരിഹരിച്ച് പോസ്റ്റല്‍ വകുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."