ഇഗ്നിസ് ജനുവരിയില്‍
മാരുതി സുസുക്കി ഇഗ്നിസ് 2017 ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ എത്തും. കമ്പനിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. എസ് കല്‍സിയാണ് ഈ വിവരം ഈയിടെ പുറത്തുവിട്ടത്.
ഇതോടെ ഇഗ്‌നിസ് എന്ന് പുറത്തിറങ്ങുമെന്നുള്ള ഊഹാപോകങ്ങള്‍ക്ക് അറുതിയായിരിക്കുകയാണ്. 2016 ഓട്ടോ എക്‌പോയില്‍ മാരുതി ഇഗ്നിസ് പ്രദര്‍ശിപ്പിച്ചിരുന്നു.
നേരത്തേ ഈ വര്‍ഷം അവസാനത്തോടെ ഇഗ്നിസ് പുറത്തിറക്കാനായിരുന്നു മാരുതിയുടെ തീരുമാനം. എന്നാല്‍ ബെലേനിയോയുടേയും കോംപാക്ട് എസ്. യു. വി ആയ വിറ്റാറ ബ്രെസ്സയുടേയും വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് മാരുതി തല്‍ക്കാലം തീരുമാനത്തില്‍ നിന്ന് പുറകോട്ടടിച്ചത്.
രണ്ട് വാഹനങ്ങളുടേയും വെയ്റ്റിങ് പിരിയഡ് മാസങ്ങള്‍ നീണ്ടതോടെ കമ്പനി പൂര്‍മായും ഇവയുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതാണ് ഇഗ്നിസിന്റെ നിര്‍മാണം തല്‍ക്കാലത്തേക്കെങ്കിലും നീട്ടിവയ്ക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചത്.
ഒരു ഹാച്ച് ബാക്ക് ക്രോസ് ഓവര്‍ ആയ ഇഗ്നിസ് ഈയിടെ ഉല്‍പാദനം നിര്‍ത്തിയ റിറ്റ്‌സിന് പകരക്കാരനായാണ് എത്തുന്നത്. ടെയോട്ട എറ്റിയോസ് ലിവ ക്രോസ്, മഹീന്ദ്രയുടെ കെ.യു. വി 100 എന്നിവയെയും മാരുതി ഇഗ്നിസിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."