സഊദിയിലെ പബ്ലിക് സ്കൂളുകളില്‍ പതിനൊന്ന് ലക്ഷം വിദേശ വിദ്യാര്‍ഥികള്‍
ജിദ്ദ: രാജ്യത്തെ പബ്ലിക് സ്കൂളുകളില്‍ പതിനൊന്ന് ലക്ഷം വിദേശ വിദ്യാര്‍ഥികള്‍ ചേര്‍ന്നതായി സഊദി വിദ്യാഭ്യാസ മന്ത്രാലയം.
ഇവര്‍ക്കും സഊദി വിദ്യാര്‍ഥികളെ പോലെ തന്നെ സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. നൗര്‍ പബ്ലിക് വിദ്യാഭ്യാസ സംവിധാനത്തില്‍ മൊത്തം അറുപത് ലക്ഷം വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികളില്‍ 252842 പേര് യെമനികളാണ്.
131297 പേര് സിറിയക്കാരും 41209 പേര് ബര്‍മക്കാരും. ബാക്കിയുളളവര്‍ പലസ്തീന്, ഈജിപ്ത്, സുഡാന്, മറ്റ് ഏഷ്യന്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവരുമാണ്.
സിറിയയിലെയും യെമനിലെയും സംഘര്‍ഷങ്ങളാണ് അവിടെ നിന്നുളള വിദ്യാര്‍ഥികളെ ഇങ്ങോട്ട് സ്വാഗതം ചെയ്യാന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുളളത്.
ഇവരെ അഭയാര്‍ഥികളായല്ല പരിഗണിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയയില്നിന്നുളള 25 ലക്ഷം പേര് രാജ്യത്ത് എത്തിയിട്ടുണ്ട്.
ഇവര്‍ക്ക് മറ്റുളളവരെ പോലെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും തൊഴിലും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."