HOME
DETAILS
MAL
ഉമ്മന്‍ചാണ്ടി ബിജെപി വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ : പന്ന്യന്‍ രവീന്ദ്രന്‍
backup
May 11 2016 | 08:05 AM
മണ്ണാര്‍ക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ഭരണത്തിലെത്താന്‍ വേണ്ടി ബി.ജെ.പി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫുമെന്ന് സിപിഐ ദേശീയ പ്രവര്‍ത്തക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അലനല്ലൂരില്‍ എല്‍ഡിഎഫ് മേഖലാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖം അദാനിക്ക് നല്‍കിയതിലൂടെയും തൊഗാഡിയയുടെതടക്കമുള്ള നിരവധി കേസുകള്‍ പിന്‍വലിച്ചതിലൂടെയും ഇതാണ് വെളിവായത്. ബിജെപിയുമായി അടുക്കാനുള്ള പാലമാണ് ഉമ്മന്‍ചാണ്ടിക്ക് അദാനി.നസോളാര്‍ കേസ് കേരളത്തിനാകെ നാണകേടായെന്നും കോണ്‍ഗ്രസ്സിന്റെ നെറികേടികള്‍ക്ക് മര്‍മ്മമറിയുന്നവന്‍ കല്ല്യാണം കഴിച്ചപോലെയെന്ന് പറയുന്ന വിധം കൂട്ടുനില്‍ക്കേണ്ട ഗതികേടിലാണ് ലീഗെന്നും മല്ല്യക്ക് മദ്യംനിര്‍മ്മിക്കാന്‍ ഭൂമി നല്‍കിയതിലൂടെ യുഡിഎഫിന്റെ മദ്യനയത്തിലെ കപടത ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.പി.മുസ്തഫ അധ്യക്ഷനായി,ചടങ്ങില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.സുരേഷ് രാജിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനവും പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി,എം.ഉണ്ണീന്‍,കെ.എ.സുദര്‍ശനകുമാര്‍,എം.ജിനേഷ്,പി.പി.ഏനു,പി.പ്രഭാകരന്‍,എം.ജയകൃഷ്ണന്‍,പാലോട് മണികണ്ഠന്‍,കെ.രവികുമാര്‍,എ.രാമകൃഷ്ണന്‍എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."