HOME
DETAILS

എന്നു പൂര്‍ത്തിയാകും തൂക്കുപാലം

  
backup
October 13 2016 | 19:10 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%82-%e0%b4%a4%e0%b5%82%e0%b4%95


തൃക്കരിപ്പൂര്‍ : പാതിവഴിയില്‍ നിര്‍മാണം നിലച്ച തെക്കെകാട് പടന്ന കടപ്പുറം തൂക്കുപാലം പ്രവര്‍ത്തി പുനരാംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. 2009ലാണ് കവ്വായിക്കായലില്‍ മാടക്കാലിലും തെക്കെകാടിലും രണ്ടു തൂക്കുപാലങ്ങള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചത്.
വ്യവസായ വകുപ്പിന്റെ കെല്ലിന് നിര്‍മാണ ചുമതലയും നല്‍കി. 2011 ല്‍ നിര്‍മാണം ആരംഭിച്ച രണ്ടു തൂക്കുപാലങ്ങളില്‍ മാടക്കാലിലെ പാലം 2013ല്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ രണ്ടുമാസം കൊണ്ട് പാലം കായലില്‍ തകര്‍ന്ന് വീണതോടെയാണ് തെക്കെകാടിലെ പ്രവര്‍ത്തി നിര്‍ത്തിവച്ചത്. രണ്ടുകരയിലും 20 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകളും, ആറു അനുബന്ധ തൂണുകളും പൂര്‍ത്തിയായിട്ടുണ്ട്. നടപ്പാത ഒരുക്കുന്നതിന് രണ്ടു തൂണുകള്‍ തമ്മില്‍ ഇരുമ്പു വടവുമായി ബന്ധിപ്പിച്ചു. അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് നിര്‍മാണം നിലച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയാണ് മാടക്കാലിലെ പാലം തകരാനിടയായതെന്ന് വിജിലന്‍സിന്റെ അന്വേഷണ സംഘം കണ്ടത്തിയിരുന്നു.
സംഭവത്തില്‍ കെല്‍ എംഡി ഉള്‍പ്പെടെ നാലുപേരെ പ്രതിയാക്കി കേസടുക്കുകയും ചെയ്തിട്ടുണ്ട്. 280 മീറ്റര്‍ നീളമുളള സംസ്ഥാനത്തെ നീളം കൂടിയ പാലങ്ങളില്‍ ഒന്നാണ് തെക്കെകാടിലേത്.
ആറു കോടി രൂപയാണ് രണ്ട് പാലങ്ങളുടെ നിര്‍മാണ ചിലവ്. ഈ തുക സര്‍ക്കാര്‍ കെല്ലിന് കൈമാറിയിരുന്നു. കോടികള്‍ നഷ്ടം വരുത്തിയ കെല്ലില്‍ നിന്നു പണം തിരിച്ച് പിടിക്കാന്‍ വിജിലന്‍സ് നടപടി സ്വീകരിച്ചിരുന്നു.
ബാക്കിയുള്ള പ്രവര്‍ത്തിക്ക് പുതിയ കരാര്‍ പുതുക്കി നല്‍കേണ്ടതുണ്ട്. എന്നാല്‍ പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് നാട്ടുകാര്‍ ആശങ്കയിലാണ്. നിര്‍മാണത്തിലുളള തെക്കെകാട് പാലത്തിന്റെ മധ്യഭാഗത്ത് ഒരു തൂണ്‍ കൂടി സ്ഥാപിച്ച് ബലം ഉറപ്പുവരുത്തണമെന്നും ആവശ്യം ഉയര്‍ത്തിട്ടുണ്ട്. അതിനിടെ തെക്കെകാട് പാലം എം രാജഗോപാലന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. വിനോദ സഞ്ചാര മേഖലക്ക് ഗുണകരമാവുന്ന ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  5 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  34 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  44 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago