ചെറുമീനുകളെ പിടിച്ചാല്‍ നടപടി ഉറപ്പ്
ചെറുവത്തൂര്‍: ചെറുമീനുകളെ പിടിച്ച് വളം കമ്പനികളിലേക്ക് കടത്തുന്ന സംഘങ്ങള്‍ക്കെതിരേ നടപടിയുമായി ഫിഷറീസ് വകുപ്പ് അധികൃതര്‍ രംഗത്ത്.
ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തില്‍ മടക്കരയില്‍ പരിശോധന നടത്തി. മത്സ്യസമ്പത്തിനു കടുത്ത ഭീഷണിയുര്‍ത്തുന്ന തരത്തില്‍ ചെറുമീനുകളെ വ്യാപകമായി പിടിക്കുന്നത് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു. 14 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ നീളം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ലീഗല്‍ സൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അതെല്ലാം കാറ്റില്‍പറത്തിയാണ് ചെറിയ ചെറുമീനുകളുമായി മടക്കര ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലേക്ക് ചില വള്ളങ്ങള്‍ എത്തുന്നത്. തുറമുഖത്ത് നിന്നു മീനുകളുടെ സാമ്പിള്‍ ശേഖരിച്ചാണ് പരിശോധനയ്ക്കു ശേഷം അധികൃതര്‍ മടങ്ങിയത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ഇവര്‍ പറഞ്ഞു.
വിഷയത്തില്‍ തൊഴിലാളികളെ ബോധവത്കരിക്കാന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്തി, കിളിമീന്‍, അയല, ചൂര, കോര, പരവ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇപ്പോള്‍ വ്യാപകമായി പിടിക്കുന്നത്. സാരിവല ഉപയോഗിച്ചുള്ള മീന്‍ പിടുത്തം വ്യാപകമാണെന്ന് പരാതിയും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."