നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കും: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന റെയില്‍വേ അതിവേഗ പാത കണ്ണൂരില്‍ അവസാനിപ്പിക്കാതെ കാസര്‍കോട് വരെ നീട്ടണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.
ജനങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രതയിലും, ആശങ്കയിലുമാണ്. പദ്ധതിക്കായി കര്‍ണാടക സര്‍ക്കാര്‍ പണം ചിലവഴിക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയിട്ടുള്ള കത്തു ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തിന്റെ പ്രാധാന്യം കര്‍ണാടക അധികൃതരെ ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെയും കേരളത്തിലെയും ജനപ്രതിനിധികള്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കര്‍ണാടക ജനപ്രതിനിധികളെ അതിനായി ക്ഷണിച്ചിട്ടുണ്ടെന്നും പൂജ അവധി കഴിഞ്ഞാല്‍ ഉടന്‍ യോഗം നടത്താന്‍ കഴിയുമെന്നും വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഈ ആഴ്ച തന്നെ താന്‍ കര്‍ണാടക സന്ദര്‍ശിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഡി.എം.ആര്‍.സിയുടെ പ്രതിനിധി ഇ ശ്രീധരനെ കാസര്‍കോട്ടേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം എത്തിയാല്‍ ജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും.
പാത കാസര്‍കോട്ടേക്കു നീട്ടുന്നത് ആദായകരമല്ലെന്നത് ഇ ശ്രീധരന്റെ കേവലമായ കണ്ടെത്തല്‍ മാത്രമാണ്. ശ്രീധരന്റെ പഠന റിപോര്‍ട്ടില്‍ മാത്രമാണ് പാത കാസര്‍കോട്ടേക്ക് നീട്ടേണ്ടതില്ലെന്ന് അഭിപ്രായമുള്ളത്. അതുകൊണ്ടു തന്നെ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."