ജില്ലാ ബേങ്കിനും സി.പി.എം ഓഫിസിനും നേരേ കല്ലേറ്
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കാസര്‍കോട് പലയിടത്തും അക്രമം. കാസര്‍കോട് കറന്തക്കാട് പ്രദേശത്ത് നിന്നും പ്രകടനമായി വന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. പ്രകടനം നടത്തി വരുകയായിരുന്ന പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തിലെ പൊലിസ് സ്റ്റേഷന് പരിസരത്തെ ജില്ലാ ബേങ്ക് കെട്ടിടത്തിന് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഇതിന് പുറമെ ബേങ്ക് കെട്ടിടത്തിനകത്ത് കയറി അക്രമം നടത്താന്‍ പ്രവര്‍ത്തകര്‍ തുനിഞ്ഞെങ്കിലും പൊലിസ് ഇടപെട്ടു ഈ നീക്കം തടയുകയായിരുന്നു. ബാങ്കിനുള്ളില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നതിനാല്‍ കെട്ടിടത്തിന്റെ ഷട്ടറിനു സമീപത്തെ ഇരുമ്പ് ഗ്രില്‍ അടച്ചു വച്ചിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കെട്ടിടത്തിനകത്ത് കയറാന്‍ സാധിക്കാതെ വരുകയായിരുന്നു. ഇതിന് പുറമേ നഗരത്തിലെ എം.ജി.റോഡിലുള്ള സി.പി.എം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെയും കല്ലേറ് നടത്തി.കൂടാതെ ഇവിടുത്തെ സി.പി.എം കൊടിമരവും നശിപ്പിച്ചു. കറന്തക്കാട് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാന്റ് വഴി കറങ്ങി പുതിയ ബസ് സ്റ്റാന്റ് വഴി കറന്തക്കാട് സമാപിച്ചു. ഇതിനിടയില്‍ പല സ്ഥലങ്ങളിലും സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."