തെരുവോരങ്ങളിലെ ചിത്രമതിലുകള്‍ ശ്രദ്ധേയമാകുന്നു
മതിലകം: തെരുവോരങ്ങളിലെ ചുവരുകളെ കാന്‍വാസാക്കുന്ന ചിത്രമതില്‍ പദ്ധതി ശ്രദ്ധേയമാകുന്നു. പ്രശസ്ത കലാകാരന്‍മാരെ പങ്കെടുപ്പിച്ച് ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില്‍ക്കെട്ട് ചിത്രങ്ങളാല്‍ വര്‍ണാഭമാക്കികൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത് .
തെരുവോരങ്ങളില്‍ ചിത്രങ്ങള്‍ നിറയുന്നത് നാടിന്റെ ഭംഗി വര്‍ധിക്കുകയും സമകാലീന ചിത്രരചനാ രീതികളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും പൊതുജനത്തിന് അവബോധമുണ്ടാവുകയും ചെയ്യുമെന്നാണ് പദ്ധതിയുമായി മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ലൈഫ്ഗാര്‍ഡ്‌സ്, നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ഹിന്ദി വിഭാഗം, ക്രൈസ്റ്റ് കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രമതില്‍ പദ്ധതി നടപ്പാക്കുന്നത്.
രണ്ടാംഘട്ടത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ മതില്‍ക്കെട്ടുകളാണ് ചിത്രങ്ങളാല്‍ മനോഹരമാക്കിയത്. ചിത്രകാരന്മാര്‍ക്കൊപ്പം വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ക്കായും ഇടം നല്‍കുമെന്നും മറ്റു സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി സമീപ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് അത്ഭുതകരമായ കാഴ്ചകളൊരുക്കുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു. ആറുമാസം മുമ്പാണ് ചിത്രമതില്‍ എന്ന ആശയം രൂപം കൊള്ളുന്നത്. പദ്ധതിയുടെ സാധ്യത പരിശോധിക്കാനായി ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഞവരിക്കുളത്തിന് സമീപത്തെ മതിലില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. വിവിധ കലാകാരന്‍മാരെ വാട്‌സാപ്പ് കൂട്ടായ്മ മതിലുകളില്‍ തീര്‍ത്തിട്ടുള്ള വര്‍ണ ചിത്രങ്ങള്‍ കണാനും ആസ്വദിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."