മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റത്തില്‍ പ്രതിഷേധം
തൃശൂര്‍: ബി ജെ പി സംസ്ഥാന ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനം ചിത്രീകരിക്കുന്നതിനിടെ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മധുവിനെയും ജീവന്‍ ടി വി ക്യാമറാമാന്‍ ജിതിനെയും അതിക്രൂരമായി മര്‍ദിക്കുകയും പ്രകടനത്തിനിടെ ദേശാഭിമാനി ബ്യൂറോയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും അപലപനീയമാണ്.പ്രകടനത്തിനിടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറുന്ന രംഗം പകര്‍ത്തുന്നതിനിടെയാണ് ഇരുവരേയും മര്‍ദിച്ചത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഹര്‍ത്താല്‍ പ്രകടനത്തിനിടെ ഏതെങ്കിലും മാധ്യമസ്ഥാപനത്തിലേക്ക് കടന്നുകയറുന്നത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്നലെ ചേര്‍ന്ന ജനറല്‍ബോഡി യോഗം വിലയിരുത്തി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോടും ബി ജെ പി നേതൃത്വത്തോടും പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവലും സെക്രട്ടറി കെ. സി. അനില്‍കുമാറും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."