ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം
തൃശൂര്‍: ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ച് ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രകടനത്തിന്റെ ആരംഭത്തില്‍ തന്നെ പ്രവര്‍ത്തകര്‍ പ്രകോപിതരായി ബോര്‍ഡുകളും ഫ്‌ളക്‌സുകളും നശിപ്പിക്കുകയായിരുന്നു. നായ്ക്കനാല്‍, ബിനി ജംക്ഷന്‍, സ്വപ്ന തിയ്യറ്റര്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കൂറ്റന്‍ഫ്‌ളക്‌സുകളാണ് നശിപ്പിച്ചത്.
പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിടെയാണ് പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കു നേരെ തിരിഞ്ഞത്. എഷ്യാനെറ്റ് ചീഫ് ക്യാമറാമാന്‍ മധുമേനോന്‍, ജീവന്‍ ടിവി ക്യാമറാമാന്‍ ജിതിന്‍, ടിസിവി ക്യാമറാമാന്‍ ബിജു ആമക്കോട് എന്നിവരെയാണ് പ്രവര്‍ത്തകര്‍ അക്രമിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.െ
കാടികെട്ടിയ പൈപ്പും, പട്ടികയുമായാണ് മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കാനായി വന്നത്. അതിനിടെയാണ് മധുമേനോനെ പ്രവര്‍ത്തകര്‍ പട്ടിക കൊണ്ട് അടിച്ചത്. പ്രവാസികളടക്കം വിമാനത്തവളത്തിലെത്തിയ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി സി സ്റ്റാന്റില്‍ കുടുങ്ങി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍ എ. മഹേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയത്.
കൊടുങ്ങല്ലൂരില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തീരദേശത്തെ ജനജീവിതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും നിരത്തിലിറങ്ങിയില്ല. എയര്‍പോര്‍ട്ട്, വിവാഹം തുടങ്ങിയ വാഹനങ്ങള്‍ മാത്രമാണ് ദേശിയപാതയിലൂടെ കടന്നുപോയത്. സര്‍ക്കാര്‍ ഓഫീസുകളും, ബാങ്കുകളും അടക്കം നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുറന്നു പ്രവര്‍ത്തിച്ചു.
കോട്ടപ്പുറം, മേത്തല, അഴീക്കോട്, എറിയാട്, കോതപറമ്പ്, ശ്രീനാരായണപുരം, എടവിലങ്ങ്, കാര തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കുവാന്‍ പോലീസ് കഴിഞ്ഞ രാത്രി മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ശേഷം മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന യോഗത്തില്‍ എം.ജി. പ്രശാന്ത്‌ലാല്‍ ആധ്യക്ഷ്യം വഹിച്ചു. കെ.ജി. ശശിധരന്‍, പി.എസ്. അനില്‍കുമാര്‍, സി.എം. ശശീന്ദ്രന്‍, സി.കെ. പുരുഷോത്തമന്‍, എല്‍.കെ. മനോജ്, ഇറ്റിത്തറ സന്തോഷ്, കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി എടമുട്ടത്തും തൃപ്രയാറും ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. തീരദേശമേഖലയില്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യബസുകളും.മറ്റു സ്വകാര്യ വാഹങളും നിരത്തിലിറങ്ങിയില്ല. അപൂര്‍വം ചില മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയും.തീരദേശത്തെ പഞ്ചായത്ത് ഓഫീസുകള്‍, ബാങ്ക് തുടങിയവയും അടഞ്ഞു കിടന്നു.
ബി.ജെ.പി.വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രിതത്തില്‍ ഗണേശമഗലത്ത് നിന്നും വാടാനപ്പള്ളി സെന്ററിലേക്ക് പ്രകടനം നടത്തി. സന്തോഷ് പണിക്കശ്ശെരി,കെ.എസ്.ധനീഷ്.സുബിന്‍ ,ശ്രീജിത്ത് എന്നിവര്‍ നേതൃത്തം നല്‍കി.ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടമുട്ടത്ത് നിന്ന് വലപ്പാട് ചന്തപ്പടിയിലേക്ക് പ്രകടനംനടത്തി.യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍, കെ.വി.അരുണഗിരി, കെ.എസ്.ഷിതേഷ് എന്നിവര്‍ സംസാരിച്ചു. ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാറില്‍ പ്രകടനം നടത്തി. തൃപ്രയാര്‍ ബസ് സ്റ്റാന്റില്‍ മുന്നില്‍ നടന്ന പൊതുയോഗം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എം.വി.വിജയന്‍, ലാല്‍ ഊണുങ്ങല്‍, വിനു രാജ് ഉണ്ണ്യാരംപുരയ്ക്കല്‍ എന്നിവര്‍ നേതൃത്തം നല്‍കി. തളിക്കുളം ഏങ്ങണ്ടിയൂര്‍ എന്നിവിടങളിലും പ്രകടനം നടത്തി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."