അപകടഭീക്ഷണിയായിരുന്ന മാവ് മുറിച്ച് മാറ്റി
വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് ഓഫിസിന് വടക്ക് ഭാഗം റോഡില്‍ വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകട ഭീഷണിയായി നിന്നിരുന്ന നൂറ് വര്‍ഷത്തിലധികം പ്രായമായ കൂറ്റന്‍മാവ് മുറിച്ചു.
പഴകി ദ്രവിച്ച മരക്കൊമ്പ് ഇടക്കിടക്ക് റോഡില്‍ വീണ് പലര്‍ക്കും പരുക്ക് പറ്റിയിരുന്നു. മാവിന്റെ തടിയിലും,കൊമ്പുകളിലും സസ്യങ്ങള്‍ പറ്റിപിടിച്ചതില്‍ പാമ്പുകള്‍ താവളമാക്കിയതിനാല്‍ ഇടക്കിടക്ക് വീഴുന്ന മരക്കൊമ്പില്‍ പാമ്പുകള്‍ ഉണ്ടായിരുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കിയിരുന്നു.
വെങ്കിടങ്ങ് പഞ്ചായത്ത് ഭരണസമിതിക്ക് ലഭിച്ച പരാതിയില്‍ ഭരണസമിതി മാവ് മുറിച്ച് മാറ്റാന്‍ ഫോറസ്റ്റ് വകുപ്പിനോട് ആവശ്യപെട്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസര്‍ ശിവന്‍ സ്ഥലത്തെത്തി വാല്യുവേഷന്‍ എടുക്കുകയും തുടര്‍ന്ന് നടപടികള്‍ക്ക് പി.ഡബ്ലിയു.ഡി ക്ക് കൈമാറുകയുമായിരുന്നു. ഇത് പ്രകാരം പി.ഡബ്ലിയു.ഡി.മാവ് പരസ്യമായി ലേലം ചെയ്യുകയായിരുന്നു. ലേലം കൊണ്ട വെങ്കിടങ്ങ് സ്വദേശിയാണ് ഇപ്പോള്‍ മാവ് മുറിച്ച് മാറ്റുന്നത്.
വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് രതി എം ശങ്കറിന്റെ പരാതിയില്‍ മേച്ചേരിപ്പടിയിലെ അപകട രീതിയില്‍ നില്‍ക്കുന്ന കാലപ്പഴക്കം ചെന്ന മരവും മുറിച്ച് മാറ്റാന്‍ ഈ മാവിനോടൊപ്പം ഫോറസ്റ്റ് നടപടികള്‍ എടുത്തെങ്കിലും ഓട്ടോസ്റ്റാന്‍ഡ്, ട്രാന്‍സ്‌ഫോര്‍മര്‍, ബാങ്ക് എന്നിവക്കും വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകട ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റാന്‍ നടപടി ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."