HOME
DETAILS
MAL
മുളയങ്കാവ് പൂരവും കാളവേലയും ആഘോഷിച്ചു
backup
May 11 2016 | 08:05 AM
വല്ലപ്പുഴ: ചരിത്രപ്രസിദ്ധമായ മുളയങ്കാവ് ഭഗവതിക്ഷേത്രത്തില്‍ നടന്ന പൂരവും കാളവേലയും വര്‍ണാഭമായി. കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുകളായി വള്ളുവനാടന്‍ ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ പ്രാധാന്യമേറിയതാണ് മുളയങ്കാവ് കാളവേലയും പൂരവും. തലയെടുപ്പിലും മോടിയിലും ദീപ പ്രഭയിലും വര്‍ണ്ണ വിരാചികള്‍ തീര്‍ക്കാന്‍ നൂറ്കണക്കിന് കാളശില്പങ്ങളാണ് കാളവേല ദിവസം ക്ഷേത്രസന്നിധിയില്‍ അണിനിരന്നത്.ഇന്നലെ നടന്ന പൂരം പുരുഷാരം കൊണ്ടും ദൃശ്യ മികവ്കൊണ്ടും ശ്രദ്ധേയമായി. ഉച്ചക്ക് മൂന്നിന് വിളക്ക് വെച്ച് തായമ്പക, കേളി, കുഴല്‍പറ്റ് എന്നിവക്ക് ശേഷം താലം നിരത്തി തേര് എഴുന്നള്ളിപ്പ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."