ഹര്‍ത്താലിലും സജീവമായി ചായയും പത്രവുമായി ഉണ്ണികൃഷ്ണന്‍
പട്ടാമ്പി: പട്ടാമ്പിബസ് സ്റ്റാന്‍ഡില്‍ ഉണ്ണികൃഷ്ണന്റെ ചായേ....പത്രം....പത്രം.....എന്ന വിളിയുടെ ശബ്ദം കേള്‍ക്കാത്തവര്‍ ചുരുക്കം. നിരവധി യാത്രക്കാര്‍ കയറിയിറങ്ങുന്ന പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹര്‍ത്താലിലും സജീവമാകുകയാണ് പെരുമുടിയൂര്‍ ഉണ്ണികൃഷ്ണന്‍.ബസ് സ്റ്റാന്‍ഡില്‍ ബസ് പുറത്തേക്ക് പോകുന്ന കവാടത്തിനരികിലായി സൈക്കിളില്‍ ചായയും പത്രങ്ങളും വില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ തന്റെ ജോലിയില്‍ വ്യാപൃതനാകുന്ന പതിവ് കാഴ്ചക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സൈക്കിളില്‍ വിവിധ പത്രങ്ങള്‍ വില്‍പന നടത്തുന്ന ഉണ്ണിയുടെ ചായേ........പത്രം....പത്രം എന്ന സുപ്രഭാതത്തിലെ വിളിക്കുത്തരം നല്‍കിയാണ് പ്രഭാതത്തിന് തുടക്കം കുറിക്കുന്നത്.
എന്ത് പണിമുടക്ക് വന്നാലും തന്റെ ജോലിയില്‍ പണിമുടക്ക് വരാത്താത്ത ഉണ്ണിയെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്കും പരിചയമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഏറെ പ്രിയങ്കരനാണ്. അതിന് കാരണവുമുണ്ട്. ഘദൂര യാത്രക്കാര്‍ക്കും ട്രയിന്‍ ഇറങ്ങിടൗണില്‍ എത്തുന്നവര്‍ക്കും മറ്റു യാത്രികര്‍ക്കും ബസ്സിന്റെ സമയവിവരങ്ങളറിയണമെങ്കില്‍ ഉണ്ണിയോട് ചോദിക്കണമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ ഇടിയത്ത് മോഹന്‍ദാസ്. ഉണ്ണികൃഷ്ണന്‍ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തോടപ്പം പെരുമുടിയൂര്‍ പുതിയഗൈറ്റ് പ്രദേശത്താണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."