യൂത്ത് ലീഗിന്റെ കാരുണ്യത്തില്‍ ആദിവാസി കോളനിയില്‍ വെളിച്ചമെത്തി
മണ്ണാര്‍ക്കാട്: പരിഷ്‌കൃത ലോകത്ത് വൈദ്യുതിയില്ലാതെ ഇരുളില്‍ കഴിയുന്ന ആദിവാസി കോളനിയില്‍ യൂത്ത് ലീഗിന്റെ കാരുണ്യത്തില്‍ വെളിച്ചമെത്തി. കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ് ചൂരിയോട് ആദിവാസി കോളനിയിലെ 17ഓളം കുടുംബങ്ങളാണ് കാലമിത്രയും മണ്ണെണ്ണ വെളിച്ചത്തില്‍ കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടത്തേക്ക് വൈദ്യുത ലൈന്‍ എത്തി നോക്കിയെങ്കിലും ഇതുവരെയും ഒരു വീട്ടിലും കണക്ഷന്‍ നല്‍കിയിട്ടില്ലായിരുന്നു.
നിരക്ഷകരായ ആദിവാസികള്‍ വൈദ്യുതിക്ക് വേണ്ടി അധികൃതരുടെ പിന്നാലെ പോയെങ്കിലും ആവശ്യമായ രേഖകള്‍ സമ്പാദിക്കാനോ, വൈദ്യുതി കണക്ഷന്‍ നേടാനോ കഴിയാതെ ഇരുളില്‍ തന്നെ അഭയം തേടുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും വൃദ്ധരും ഉള്‍പ്പെടുന്ന എഴുപതോളം വരുന്ന ചൂരിയോട് നിവാസികള്‍ക്ക് ലഭിച്ചിരുന്ന പകല്‍ സൂര്യനും രാത്രി ചന്ദ്രനും നല്‍കുന്ന വെളിച്ചം മാത്രം.
കാപ്പുപറമ്പ് ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ഇവര്‍ക്കൊപ്പം നിന്ന് നിയമക്കുരിക്ക് അഴിക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. ഒടുവില്‍ യൂത്ത് ലീഗ് നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ചൂരിയോട് കോളനിയിലേക്ക് ആദ്യമായി വെളിച്ചമെത്തിയപ്പോള്‍ അത് സന്തോഷത്തിന്റെ ആഹ്ലാദത്തിന്റെ വെളിച്ചമായി മാറി. കോളനി നിവാസികളും പ്രദേശത്തെ പ്രവര്‍ത്തകരും മാത്രം സംബന്ധിച്ച ലളിതമായ ചടങ്ങില്‍ യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ സ്വിച്ച് ഓണ്‍ കര്‍ം നിര്‍വഹിച്ച് യൂത്ത്‌ലീഗ് ജീവകാരുണ്യപ്രവര്‍ത്തന പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുസ്തഫ അധ്യക്ഷനായി. മണ്ഡലം ട്രഷറര്‍ കെ.ടി അബ്ദുല്ല, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പടുവില്‍ മാനു, ജനറല്‍സെക്രട്ടറി മുനീര്‍ താളിയില്‍, വൈസ്പ്രസിഡന്റ് ഒതുക്കുംപുറത്ത് ഷിഹാബ്, റഫീഖ് അമ്പലപ്പാറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."