'കനിവു'മായി അവര്‍ കൈകോര്‍ത്തു; സുമംഗലികളാകുന്നത് അഞ്ചു പേര്‍
പാലക്കാട്: മംഗല്യസ്വപ്നം കിനാവ് മാത്രമായിരുന്ന പെണ്‍കുട്ടികള്‍ക്ക് 'കനിവ് ' സാധു സംരക്ഷണ സമിതി കൈകോര്‍ത്തപ്പോള്‍ വിവാഹസ്വപ്നം പൂവണിയുന്നത് അഞ്ചു യുവതികള്‍ക്ക് പിരായിരി പള്ളിക്കുളം എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാധു സംരക്ഷണ സമിതിയാണ് കനിവ്. ഈ വരുന്ന ഞാറാഴ്ച്ച നിര്‍ധനരായ അഞ്ചു പെണ്‍കുട്ടികള്‍ കനിവിന്റെ കീഴില്‍ വിവാഹിതരാവും. അവര്‍ക്ക് വേണ്ട വിവാഹ വസ്ത്രവും സ്വര്‍ണ്ണാഭരണവും കനിവ് വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നിക്കാഹിന് കാര്‍മികത്വം വഹിക്കുന്നത്. കനിവ് സാധു സംരക്ഷണ സമിത രീപീകരിച്ചതിന് ശേഷം ആദ്യ സംരഭമാണ് സമൂഹ വിവാഹം.
പള്ളിക്കുളം മഹല്ലിന്റെ കീഴില്‍ വരുന്ന വീടുകളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍നിന്ന് സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് കുട്ടികളെ തെരെഞ്ഞെടുത്തത്.
പ്രദേശത്തെ പൗരപ്രമുഖരും സാമൂഹ്യപ്രവര്‍ത്തകരും സംഘടന പ്രവര്‍ത്തകരും അടങ്ങിയതാണ് കനിവ് സാധു സംരംക്ഷണ സമിതി. ഒരു മഹല്ലിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹം വളരെ അപൂര്‍വ്വമാണ്.
നിക്കാഹിനോടനുബന്ധിച്ച് നൗഷാദ് ബാഖവിയുടെ പ്രഭാഷണവും വിവാഹസല്‍ക്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഉദ്യമത്തിന് ശേഷം മഹല്ലിലെ അര്‍ഹരായവരെ കണ്ടെത്തി വീട് നിര്‍മാണവും സൗജന്യ മെഡിക്കല്‍ സംവിധാനവും കനിവ് ലക്ഷ്യമിടുന്ന സേവനങ്ങളാണ്. സമൂഹ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
ഇതിനെ ആഘോഷമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കനിവ് പ്രവര്‍ത്തകരും പ്രദേശ വാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."