HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ന്നു പലയിടത്തും ഗതാഗത തടസം
backup
May 11 2016 | 09:05 AM
പേരൂര്‍ക്കട: ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ തണല്‍മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പേരൂര്‍ക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, ഗ്യാരേജ്, ഇ.എസ്.ഐ പരിസരം, പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രി, വഴയില ജങ്ഷന്‍, റാന്നി ലെയിന്‍ എന്നിവിടങ്ങളിലാണ് തണല്‍മരങ്ങള്‍ കടപുഴകി വീണത്.
വഴയില ഭാഗത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആദ്യം മരം വീണത്. ഇവിടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. 1.15ന് പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ അഞ്ചു മരങ്ങള്‍ കടപുഴകി. മരങ്ങളില്‍ ചിലത് വാഹനങ്ങളുടെ പുറത്തേക്കും ഷെഡ്ഡിലേക്കുമാണ് പതിച്ചത്. ഇതിനടുത്ത് ആളുകളാരും ഇല്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് ആശുപത്രി കോമ്പൗണ്ടില്‍ നിലംപതിച്ച മരങ്ങള്‍ മുറിച്ചുനീക്കിയത്. റാന്നി ലെയിനില്‍ മുറിഞ്ഞുവീണ മരം ചാക്കയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മുറിച്ചുനീക്കിയത്. ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ നിലം പൊത്തിയത് നെടുമങ്ങാട് നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് മുറിച്ചു മാറ്റിയത്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് പേരൂര്‍ക്കട കെ.എസ്.ആര്‍.ടി.സി കോമ്പൗണ്ടില്‍ നിന്ന കൂറ്റന്‍ ഉറക്കംതൂങ്ങി മരം മറിഞ്ഞു വീണ് രണ്ടു ബസുകള്‍ തകര്‍ന്നു. ഒരു ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസുകളും മറ്റൊരുബസ്സിന്റെ ബോഡിയും തകര്‍ന്നു. ബസ് പാര്‍ക്ക് ചെയ്ത് ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു അത്യാഹിതം. ഇതേ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന സൂപ്പര്‍ഫാസ്റ്റിന്റെ മുന്‍ഭാഗം ആഞ്ഞിലിമരം വീണ് തകര്‍ന്നു. ഗ്യാരേജിലേക്കു പോകുന്ന വഴിയില്‍ ഒരു തണല്‍മരം വീണു ഗതാഗതതടസ്സവും ഉണ്ടായി. ബസുകള്‍ മരം വീണ് തകര്‍ന്നതിലൂടെ 50,000 ലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെങ്കല്‍ചൂളയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ എ.എം റാഫേലിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ രാജേന്ദ്രന്‍ നായര്‍, ഫയര്‍മാന്‍മാരായ ജിജികുമാര്‍, ശങ്കര്‍, ഹരിലാല്‍, അനീഷ്, ചിത്രസേനന്‍, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ മനോജ്കുമാര്‍, ബിനു, ഹോംഗാര്‍ഡ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."