മലമ്പുഴ അണക്കെട്ടിലെ വെള്ളം ആട്ടുമലയില്‍ തടഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തുന്നു
മലമ്പുഴ: ജില്ലയിലെ പ്രധാന ജലസ്രോതസായ മലമ്പുഴ അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സമീപത്തെ ആട്ടുമലയില്‍ ബണ്ടുകെട്ടി തടയുന്നു. ഇതിനെ തടയുന്ന വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത് മൂലം ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവ് കുറയുന്നു. മലമ്പുഴ അണക്കെട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ വാളയാര്‍ ചെക്ക് പോസ്റ്റ് അതിര്‍ത്തിയിലുള്ള ആട്ടുമലയില്‍ നിന്നുള്ള ഒഴുക്ക് തടയുന്നത് തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ആട്ടുമലയുടെ മുകളില്‍ പാറ തുരന്ന് മൂന്നടിവീതിയുള്ള കനാലുകള്‍ വഴിയാണ് വെള്ളം തമിഴ്‌നാട്ടിലെ ആലന്തറ ചെക്ക് ഡാമിലേക്ക് എത്തുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഇതേ പ്രശ്‌നത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് സ്ഥലത്തെ ബണ്ടുകള്‍ പൊളിച്ച് മാറ്റായിരുന്നു. ജില്ലയില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതിനാല്‍ മലമ്പുഴ അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതുമൂലം കുടിവെള്ളക്ഷാമവും കാര്‍ഷികമേഖലയും പ്രതിസന്ധിയിലാവും.
ആട്ടുമലയില്‍ ബണ്ട് വെള്ളം തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ ഇത്രയും തീവ്രമായ ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആപോരണങ്ങളുയരുന്നത്.
നേരത്തെ പൈനാപ്പിള്‍ കൃഷിക്ക് ബണ്ടുകള്‍കെട്ടി വെള്ളം ചോര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെറുപുഴകളില്‍ നിന്നും ഒഴുകുന്ന വെള്ളം ബണ്ടുകള്‍ കെട്ടി തടഞ്ഞു തിരിക്കുന്നതിനാല്‍ മലമ്പുഴ അണക്കെട്ടിലേക്ക് വെള്ളം എത്താതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."