HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ പലചരക്ക് കടയ്ക്ക് തീയിട്ടു
backup
October 13 2016 | 22:10 PM
മാവൂര്‍: പെരുവയല്‍ മുണ്ടക്കല്‍ ചെമ്പകശ്ശേരി താഴത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ പലചരക്ക് കട തീയിട്ട് നശിപ്പിച്ച നിലയില്‍.
പുതിയേടത്ത് പുറായില്‍ മനുചന്ദ്രന്റെ ജിത്തു സ്റ്റോറാണ് കത്തിനശിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കട കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കൂള്‍ബാറും പലചരക്കുകടയും പ്രവര്‍ത്തിച്ചിരുന്ന രണ്ടുമുറികളുള്ള കടയുടെ ഷട്ടര്‍ തകര്‍ത്താണ് അക്രമികള്‍ തീയിട്ടതെന്ന് സംശയിക്കുന്നു. കടയിലുണ്ടായിരുന്ന അരി, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍, ഫ്രിഡ്ജ് തുടങ്ങിയവയെല്ലാം കത്തിനശിച്ചിട്ടുണ്ട്. കുന്ദമംഗലം പൊലിസും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്ഥലത്ത് പൊലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."