HOME
DETAILS
MAL
ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു
backup
October 13 2016 | 22:10 PM
ന്യൂഡല്‍ഹി: രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.പാംപോറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന 56 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനെക്കുറിച്ചും ഇപ്പോഴത്തെ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്ക് വിവരങ്ങള്‍ കൈമാറി. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. നിയന്ത്രണ രേഖയിലെ സുരക്ഷ ശക്തമാക്കുന്നതിനും നുഴഞ്ഞ് കയറ്റം ഒഴിവാക്കുന്നതിന് നടപടിയെടുക്കാനും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."