കേരളാ കോണ്‍ഗ്രസ് (സ്ക്കറിയ) ഗ്രൂപ്പില്‍ കൂട്ടരാജി
പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (സ്ക്കറിയ) ഗ്രൂപ്പില്‍ കൂട്ടരാജി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളാണ് പാര്‍ട്ടിവിട്ടത്. ട്രേഡ് യൂനിയന്‍ വിഭാഗമായ കെ.ടി.യു.സിയുടെ നേതാക്കളും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.
പാര്‍ട്ടിയുടെ അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഇ. സാബുമോന്, ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ്, യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗവും കെ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ ബാബു ചെമ്പകശേരി, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും കെ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഇളംമ്പള്ളൂര്‍ എം. സുധി, കെ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വടമണ്‍ ജോയി തുടങ്ങിയവരാണ് രാജിവച്ചത്. തങ്ങള്‍ ഇനി പി.ടി.എ റഹിം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാജിവച്ചവര്‍ അറിയിച്ചു. 17ന് തിരുവനന്തപുരത്ത് നടക്കുന്ന നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ സംസ്ഥാന കര്‍ഷക സംഗമത്തില്‍ അംഗത്വം സ്വീകരിക്കുമെന്ന് രാജിവച്ചവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."