HOME
DETAILS
MAL
കൊലപാതകം: സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നുവെന്ന് മാണി
backup
October 13 2016 | 22:10 PM
കോട്ടയം: അക്രമരാഷ്ട്രീയത്തിന്റെ കുത്തകയ്ക്കു വേണ്ടി സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി. കണ്ണൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്.
അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണം. കൊലയ്ക്കുപകരം കൊല എന്ന നിലപാട് പ്രാകൃതവും കാടത്തവുമാണ്. ഹര്‍ത്താല്‍ നടത്തി ഊറ്റം കൊള്ളുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പിന്മാറണം. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പാര്‍ട്ടികള്‍ വിലങ്ങുതടിയാവുന്നുവെന്ന പൊലിസ് മേധാവിയുടെ പ്രസ്താവനയെ ഗൗരവമായി കാണണമെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."