HOME
DETAILS
MAL
സമസ്ത ബഹ്റൈന്‍ മുഹര്‍റം ക്യാംപ്
backup
October 13 2016 | 22:10 PM
മനാമ: മതപ്രഭാഷണങ്ങളില്‍ കര്‍മശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നും ഇതു പരിഹരിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വില്ല്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര്. സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി മനാമയില്‍ സംഘടിപ്പിച്ച മുഹര്‍റം ദ്വിദിന പഠനക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപ്രഭാഷകര്ക്കു സംസാരിക്കാനുള്ള വിഷയം നല്കുന്ന മഹല്ല് കമ്മിറ്റികളും സംഘാടകരുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. കര്‍മശാസ്ത്ര പഠനത്തിന്റെ അഭാവം മൂലം വിശ്വാസികളുടെ കര്‍മങ്ങളില്‍ പലതും നിഷ്ഫലമാകുന്ന അസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠന ക്യാംപില്‍ കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."