HOME
DETAILS
MAL
യമന്‍ ആക്രമണം: പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സല്മാന് രാജാവ് ഉത്തരവിട്ടു
backup
October 13 2016 | 22:10 PM
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനിലെ തലസ്ഥാന നഗരിയില്‍ ഏതാനും ദിവസം മുന്‍പ് ഖബറടക്ക ചടങ്ങിനിടെ മിസൈല്‍ പതിച്ച് പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സഊദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.
ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി വിദേശത്ത് അയക്കാനും രാജാവ് കല്പിച്ചു. സഖ്യസേനയുമായി സഹകരിച്ച് കിങ് സല്മാന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് സേവനം ലഭ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."