HOME
DETAILS

വരാനിരിക്കുന്നത് കൊടുംവരള്‍ച്ച; ഒന്‍പത് ജില്ലകള്‍ വരള്‍ച്ചാ ബാധിതം

  
backup
October 13 2016 | 23:10 PM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%82%e0%b4%b5

പ്രഖ്യാപനം അടുത്തയാഴ്ച
ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ടു കൈമാറി
2017 മെയ് വരെ വരള്‍ച്ച നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറി.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് വരള്‍ച്ച രൂക്ഷമാകാന്‍ പോകുന്നത്.
വടക്കു-കിഴക്കന്‍ കാലവര്‍ഷവും ശരിയായ രീതിയില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം നേരിടാന്‍ പോകുന്നത് രൂക്ഷവരള്‍ച്ചയാണെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. 2017 മെയ് വരെ വരള്‍ച്ച രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ രൂക്ഷമായ വരള്‍ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ടത് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി മാനദണ്ഡപ്രകാരമായിരിക്കണം. ഇതു വിലയിരുത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നതതല യോഗം അടുത്തയാഴ്ച ചേരും. ഇതിനു മുന്നോടിയായാണ് ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ വരള്‍ച്ചാ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയത്.
കേന്ദ്ര മാനദണ്ഡപ്രകാരം മഴയുടെ അളവിലുണ്ടാകുന്ന കുറവ്, ഭൂഗര്‍ഭ ജലത്തിന്റെ അഭാവം, സൂര്യതാപത്തില്‍ ഉണ്ടാകുന്ന വര്‍ധന, മണ്ണിന്റെ ഉപരിതലത്തില്‍ ജലാംശത്തിന്റെ അളവിലുണ്ടാകുന്ന കുറവ്, വൃക്ഷങ്ങളിലെ പച്ചപ്പ് നഷ്ടമാകല്‍, റിസര്‍വോയറുകളിലെ ജലനിരപ്പ് കുറയല്‍, വരള്‍ച്ചയുടെ ഭാഗമായുണ്ടാകുന്ന മരണങ്ങള്‍, കന്നുകാലികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് വരള്‍ച്ചാ ലക്ഷണങ്ങള്‍. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ആകെ 34 ശതമാനം മഴക്കുറവുണ്ടായി. വടക്കു-കിഴക്കന്‍ കാലവര്‍ഷം 90 ശതമാനം ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍, വടക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കം തന്നെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് ജലവകുപ്പിനും അനുബന്ധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരള്‍ച്ച പ്രതിരോധിക്കാന്‍ 26 ഇന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി രൂപം നല്‍കിയിട്ടുണ്ട്. ജില്ലാ അധികൃതര്‍, താലൂക്ക്, വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരും ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സന്നദ്ധരാകണമെന്നും നിര്‍ദേശമുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 57കോടിരൂപയാണ് വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ തുക അതതു ജില്ലകളിലെ ജനസംഖ്യാനുപാതികമായി വീതിച്ചു നല്‍കും. വരള്‍ച്ചാ പ്രതിരോധത്തിനായി അധികം തുക ചെലവഴിക്കാന്‍ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് തീരുമാനം വേണം. വരള്‍ച്ചയുടെ തീവ്രത പരിഗണിച്ച് ഇതു പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുടിവെള്ളം റേഷനായി നല്‍കാന്‍ നിര്‍ദേശം
വരള്‍ച്ച രൂക്ഷമായതിനെ തുര്‍ന്ന് കുടിവെള്ളം പോലും ലഭിക്കാത്ത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കുടിവെള്ളം റേഷനായി നല്‍കാന്‍ നിര്‍ദേശം. വരള്‍ച്ചാ ബാധിത പഞ്ചായത്തുകളുടെ സഹായത്തോടു കൂടി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജീകരിച്ച് അതിലൂടെ ജനങ്ങള്‍ക്ക് കുടിവെള്ളം റേഷനായി നല്‍കണം. ഒരു വീടിന് രണ്ടു കന്നാസ് വെള്ളം(കുടിവെള്ളം മാത്രം)എന്ന കണക്കിനായിരിക്കണം റേഷന്‍. 2012ലുണ്ടായ വലിയ വരള്‍ച്ചാ കാലത്ത് സംസ്ഥാനത്തെയാകെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ വരള്‍ച്ച രൂക്ഷമായി ബാധിച്ച 757 പഞ്ചായത്തുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വാട്ടര്‍ കിയോസ്‌കുകള്‍ വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
വരള്‍ച്ചാ പ്രതിരോധത്തിനായി ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്ന 26 നടപടികളില്‍ പ്രധാനപ്പെട്ടതാണ് വാട്ടര്‍ കിയോസ്‌കുകള്‍. കൂടാതെ കൃഷിക്കും, വീടുകളിലെ മറ്റുപയോഗങ്ങള്‍ക്കുമായി പാഴാക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക. കന്നുകാലികളെ കുളിപ്പിക്കല്‍, വാഹനങ്ങള്‍ കഴുകല്‍ എന്നിവ ഒഴിവാക്കുക. പൊതു കുളങ്ങള്‍, കായല്‍, ആറുകള്‍, തോടുകള്‍, അരുവികള്‍, പുഴകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ മാലിനമാകാതെ സൂക്ഷിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയൻ പ്രസിഡന്‍റ് ബഷാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  5 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  5 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  5 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  5 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  5 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  5 days ago