HOME
DETAILS
MAL
ഹജ്ജ് ക്യാംപിലേക്കുള്ള വാഹനം തടഞ്ഞു
backup
October 14 2016 | 01:10 AM
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്നിടത്തേക്ക് ഭക്ഷണവുമായി പോയ കാറ്ററിങ് വാഹനം ഒരു മണിക്കൂറോളം ഹര്‍ത്താലനുകൂലികള്‍ കാലടിയില്‍ തടഞ്ഞിട്ടു.
ഹജ്ജ് ഡ്യൂട്ടി എന്ന സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചിട്ടുണ്ടായിരുന്നു. ഹജ്ജ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ കടത്തിവിടുമെന്ന് ഹജ്ജ് കമ്മറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക് ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉറപ്പുനല്‍കിയിരുന്നു.
വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവുണ്ടായിട്ടും പൊലിസ് കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളൂ.
പ്രകടനവും മറ്റും കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."