മോഹനന് വധം: ആര്. എസ്. എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടണ്ട് ആര്. എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് വേങ്ങാട് കുരിയോട്ടെ ആര്. എസ്.എസ് പ്രവര്‍ത്തകരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ ആര്. എസ്. എസ് കാര്യാലയത്തില്‍ നിന്നാണ് ഇവര്‍ പൊലിസിന്റെ പിടിയിലായത്. കൊലപാതകം നടത്തിയവര്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇവരെന്നാണ് പൊലിസ് നല്കുന്ന സൂചന. ഇരുവരെയും പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാവിലെയാണ് വാളാങ്കിച്ചാലിലെ കള്ളുഷാപ്പു ജീവനക്കാരനായ മോഹനനെ ഷാപ്പിനകത്ത് വെട്ടികൊലപ്പെടുത്തിയത്.പാനൂര്‍ സി.ഐ കെ.എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."