രമിത്ത് വധം: കൊല നടത്തിയത് ആറംഗ സംഘം
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് പിണറായിയിലെ രമിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ അക്രമിസംഘമാണു കൊല നടത്തിയതെന്നു പൊലിസ് തിരിച്ചറിഞ്ഞു. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. പ്രതികള്‍ ഒളിവിലാണെന്നാണു വിവരം.
രമിത്തിന്റെ കൊലയുമായി ബന്ധപ്പെട്ട സംഭവംനടന്ന പിണറായി പെട്രോള്‍ പമ്പിലെയും ഓലയമ്പലത്തെ എസ്.ബി.ടി ശാഖയിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്.
പെട്രോള്‍ പമ്പില്‍ റോഡിന് അഭിമുഖമായി സ്ഥാപിച്ച കാമറയിലാണു പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു രമിത്ത് വധക്കേസ് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാവിലെ 10.30ഓടെ പിണറായിയിലെ വീട്ടിനു മുന്പില്വച്ചാണു ബൈക്കിലെത്തിയ അക്രമിസംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയാണു ധര്‍മടം പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."