ഏകസിവില്‍കോഡ്: ലോ കമ്മിഷന്റെ ചോേദ്യാത്തരങ്ങളെ അവഗണിക്കുക: സമസ്ത
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമറിയാനുള്ള നിയമകമ്മിഷന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് സ്വാഗതം ചെയ്തു. ജനഹിതത്തിനുസരിച്ച് മാറ്റാന്‍ പറ്റുന്നതല്ല ശരീഅത്ത് നിയമങ്ങള്‍. ശരീഅത്ത് ദൈവിക നിയമങ്ങളാണ്. ഭരണകൂടങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്കനുസരിച്ചോ ഭൂരിപക്ഷതീരുമാനങ്ങളുടെ അടിസ്ഥാനത്തിലോ അതില്‍ മാറ്റം വരുത്താന്‍ പറ്റില്ല. ഇഷ്ടമുള്ളവര്‍ക്ക് അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്തില്‍ മാറ്റം വരുത്താനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്.
ഇതിനെ ഏതറ്റം വരെയും എതിര്‍ക്കും. ലോ കമ്മിഷന്റെ ചോദ്യോത്തരങ്ങളുമായി സഹകരിക്കേണ്ടതില്ലെന്നും മുസ്ലിം സമുദായത്തെ ചതിയില്‍ വീഴ്ത്താനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."