HOME
DETAILS

ബന്ധുക്കുരുക്കില്‍ പ്രതിപക്ഷവും മുന്‍ സര്‍ക്കാരിന്റെ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും

  
backup
October 14 2016 | 01:10 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

തിരുവനന്തപുരം: അനധികൃത നിയമനത്തിനെതിരേ നിയമസഭയ്ക്ക് അകത്തുംപുറത്തും പ്രതിഷേധിക്കാനൊരുങ്ങുന്ന പ്രതിപക്ഷത്തിന് വിജിലന്‍സ് ഡയറക്ടറുടെ കുരുക്ക്. ബന്ധുനിയമന വിവാദത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചതായി അറിയുന്നു. തിരുവനന്തപുരം സ്വദേശി എ.എച്ച് ഹഫീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജയരാജനെതിരേയുള്ള അന്വേഷണത്തിനൊപ്പം മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളിലും അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചത്. ഇതോടെ ഇ.പി ജയരാജനൊപ്പം പ്രതിപക്ഷത്തെ പല പ്രമുഖരും വിജിലന്‍സിന്റെ കുരുക്കിലാകും.
 ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളിക്ക് സഹകരണ സര്‍വിസ് പരീക്ഷാ ബോര്‍ഡ് അധ്യക്ഷനായി മുന്‍ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ അനുജന്‍ കെ.വേണുഗോപാലിനെ കേരള ഫീഡ്‌സില്‍ മാനേജിങ് ഡയറക്ടറായി നിയമിച്ചു. സഹോദരനെ ശബരിമല എക്‌സിക്യുട്ടിവ് ഓഫിസറായി നിയമിച്ചുവെന്നാണ് മുന്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിന് എതിരേയുള്ള ആരോപണം.
വിജിലന്‍സ് അന്വേഷണം നേരിടുമ്പോഴായിരുന്നു ശിവകുമാര്‍ സഹോദരനെ നിയമിച്ചത്. മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിനെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സഹോദരിയെ  കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ടര്‍ മാര്‍ക്കറ്റിങ് മാനേജരായും നിയമിച്ചുവെന്നും വിജിലന്‍സിന് ലഭിച്ച പരാതിയിലുണ്ട്. സര്‍വവിജ്ഞാനകോശം ഡയറക്ടറായി നിയമിതയായ മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ എം.ടി സുലേഖയുടെ പേരും പരാതിയിലുണ്ട്. മന്ത്രിയായിരുന്ന കെ.സി ജോസഫ് നിരവധി ഡി.സി.സി ഭാരവാഹികളുടെ ഭാര്യമാരെ നോര്‍ക്കയില്‍ അനധികൃതമായി നിയമിച്ചു. യു.ഡി.എഫ് എം.എല്‍.എമാരായിരുന്ന ആര്‍.ശെല്‍വരാജിന്റെ മകളെ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ അസിസ്റ്റന്റ് മാനേജരായും ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ കെ.പി അബ്ദുല്‍ ജലീലിനെ സ്‌കോള്‍ കേരള ഡയറക്ടറാക്കിയതും സംബന്ധിച്ചും പരാതി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഈ നിയമനങ്ങളാകെ അനധികൃതവും വേണ്ടത്ര യോഗ്യതകളില്ലാതെയുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതോടെ അന്വേഷണം നടന്നാല്‍ ബന്ധുനിയമനം ഉയര്‍ത്തി സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കിയ യു.ഡി.എഫ് നേതൃത്വവും വെട്ടിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago