HOME
DETAILS

ഐ.എസ് വേട്ടയുടെ മറവില്‍ അരക്ഷിതാവസ്ഥ പടര്‍ത്തുന്നു

  
backup
October 14 2016 | 01:10 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85

ഐ.എസ് ഭീകരവേട്ടയുടെയും തീവ്രവാദ അന്വേഷണങ്ങളുടെയും മറവില്‍ സംസ്ഥാന പൊലിസും എന്‍.ഐ.എയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും വേട്ടയാടുകയാണ്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അഭ്യുന്നതിക്കു വലിയ സംഭാവനകള്‍ നല്‍കിയ മൂല്യാധിഷ്ടിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയും സ്ഥാപനമേധാവികളെയുമാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
മുസ്്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങളെ തീവ്രവാദസംശയത്തിന്റെ നിഴലില്‍ നിര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്‍പര്യത്തോടെയാണ്. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് അടുത്തകാലത്തായി ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്‌ലിംവിദ്യാഭ്യാസ പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി പിടികൂടുന്നതു മുസ്്്‌ലിം ജാഗരണത്തെ നശിപ്പിക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
വിഭജനത്തിന്റെ പാപഭാരം മുഴുവന്‍ പേറേണ്ടിവന്നത് ഉത്തരേന്ത്യന്‍ മുസ്്‌ലിംകളാണ്. നിരാലംബമായ ചുറ്റുപാടുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിലെ മുസ്്‌ലിംസംഘടനകള്‍ നടത്തുന്ന ശ്രമങ്ങളെ തടയിടലാണ് അന്വേഷണങ്ങളുടെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മുസ്്‌ലിം വിദ്യാഭ്യാസപ്രവര്‍ത്തകരെ തീവ്രവാദക്കേസുകളില്‍ കുടുക്കി ഉത്തരേന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നവോഥാന സംരംഭങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി മാത്രമേ ഐ.എസ് വേട്ടയുടെ പേരില്‍ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നേരേയുള്ള എന്‍.ഐ.എയുടെയും കേരള പൊലിസിന്റെയും നീക്കങ്ങളെ കാണാന്‍ പറ്റൂ. കേരളം ആരു ഭരിച്ചാലും പൊലിസിന്റെ മനോഭാവം മാറുകയില്ലെന്ന് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയാണിവിടെ.
ഇസ്്‌ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയുമായി ലോക ഇസ്്‌ലാമിക സംഘടനകള്‍ക്ക്  ഒരു ബന്ധവുമില്ലെന്നും ആ സംഘടന ഇസ്‌ലാംവിരുദ്ധമാണന്നും മക്കാ ഇമാം മുതല്‍ ലോകമുസ്‌ലിം പണ്ഡിതന്മാര്‍വരെ ഒറ്റക്കെട്ടായി വിധിനല്‍കിയതാണ്. ആ ജാരസന്തതിയുടെ പിതൃത്വം ആരിലാണെന്നത്്  ദുരൂഹത തുടരുകയുമാണ്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു കേരളം വഴികാട്ടുന്നുവെന്നതായിരിക്കാം കേരളത്തിലും അരക്ഷിതാവസ്ഥ പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍. ഭീതിജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം പുരോഗതിയെ തടയാമെന്ന് ഇവര്‍ കരുതുന്നു. ഐ.എസ് ആശയപ്രചാരണത്തിന്റെ പേരില്‍ ഏതാനും ചിലരെ എന്‍.ഐ.എ പിടികൂടിയിരിക്കുകയാണ്. കനകമലയില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കുമ്പോഴാണു പിടികൂടിയതെന്നാണ് എന്‍.ഐ.എ പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍വഴി പുറത്തുവന്ന ഈ കാര്യങ്ങളില്‍ എന്തുമാത്രം വസ്തുതയുണ്ടെന്ന് ഇപ്പോഴും അറിവായിട്ടില്ല.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം കാരണം ചില ചെറുപ്പക്കാര്‍ തെറ്റായ വഴിയിലൂടെ നീങ്ങുന്നുവെന്നതു നേരാണ്. ഇസ്്‌ലാമികാധ്യാപനങ്ങള്‍ ശരിയാംവിധം മനസിലാക്കാത്തതിന്റെ പരിണിതഫലമാണിത്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നേരേ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും പൊലിസ് അന്വേഷണങ്ങളും രക്ഷിതാക്കളിലും ഇവിടെ പഠിക്കുന്ന നാനാജാതി മതക്കാരായ വിദ്യാര്‍ഥികളിലും ആശങ്ക ഉളവാക്കിയിരിക്കുകയാണ്.
ഐ.എസ് ഭീകരവേട്ടയുടെപേരില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കം യാദൃശ്ചികമായിരിക്കാനിടയില്ല. മുസ്്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തീവ്രവാദപ്രചാരണകേന്ദ്രങ്ങളാണെന്ന തെറ്റായ സന്ദേശം സമൂഹത്തില്‍ പടര്‍ത്താനുള്ള ഹീനമായ ഇത്തരം ശ്രമങ്ങളെ കേരളീയസമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കാനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. പൊലിസും എന്‍.ഐ.എയും കേസെടുക്കേണ്ടതു മതം നോക്കിയല്ല. വിശദമായ അന്വേഷണമോ വസ്തുതയുടെ പിന്‍ബലമോയില്ലാതെ ആരെങ്കിലും വിളിച്ചുപറയുന്നതിന്റെ അടിസ്ഥാനത്തില്‍ മുസ്്‌ലിംസമുദായത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമൂഹമധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ കേരളീയസമൂഹം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
അന്വേഷണോദ്യോഗസ്ഥന്മാര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അപ്പടി പ്രസിദ്ധീകരിക്കുക എന്നതല്ല മാധ്യമ ധര്‍മം. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയുക എന്നതാവണം സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം. ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയോടെയുള്ള പത്രപ്രവര്‍ത്തനമാണ് സമൂഹം പ്രതീക്ഷിക്കുന്നത്. മതപ്രബോധനങ്ങളെ തീവ്രവാദ ആശയപ്രചാരണങ്ങളായി തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതിനെതിരേ മുസ്്‌ലിം സംഘടനകളില്‍ നിന്നും പ്രചാരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. രാജ്യദ്രോഹപരമായ കുറ്റങ്ങളെ നിഷ്പക്ഷമായ രീതിയിലല്ല ഇപ്പോള്‍ അന്വേഷിക്കുന്നത്. കനകമലയില്‍ അറസ്റ്റു ചെയ്യപ്പെട്ടവരും യു.എ.പി.എ നിയമപരിധിയിലാണെന്നാണ് പറയപ്പെടുന്നത്. ഈ കരിനിയമമനുസരിച്ച് അറസ്റ്റു ചെയ്യപ്പെട്ട് പതിറ്റാണ്ടുകള്‍ ജയിലില്‍ കഴിയേണ്ടിവന്ന നിരപരാധികളായ ഒട്ടേറെ മുസ്്്‌ലിം ചെറുപ്പക്കാരുടെ സത്യാവസ്ഥ പുറത്തുവന്നത് ഈയിടെയാണ്.
ഹൂബ്ലി ഗൂഢാലോചനക്കേസിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് തടവറക്കുള്ളില്‍ തള്ളപ്പെട്ട പതിനേഴു മുസ്്‌ലിം ചെറുപ്പക്കാരെ ഹൂബ്ലി ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ട് ഉത്തരവായത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു. നാലു മലയാളികളടക്കം നിരപരാധികളായ പതിനേഴു മുസ്്‌ലിം ചെറുപ്പക്കാര്‍ നീണ്ട ഏഴുവര്‍ഷമാണ് വിചാരണപോലുമില്ലാതെ കൊടും പീഡനങ്ങള്‍ സഹിച്ച് തടവറയില്‍ കഴിയേണ്ടി വന്നത്. 2011 ല്‍ ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകക്കേസില്‍ മൗലാനാ നസ്‌റുദ്ദീനെ പ്രതിയാക്കി കേസെടുക്കുകയും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ടെത്തിവെറുതെ വിടുകയുമായിരുന്നു. ഹൂബ്ലി ഗൂഢാലോചനക്കേസ് ചുമത്തിയാണ് അരീക്കോട് ഗോതമ്പുറോഡ് സ്വദേശിയായ യഹ്‌യ, കമ്മുക്കുട്ടി, ശിബിലി, ശാദുലി, അന്‍സാര്‍ എന്നീ മലയാളികളെയും അറസ്റ്റു ചെയ്ത് പീഡിപ്പിച്ചത്. പരോളോ ജാമ്യമോ വിചാരണയോ ഇല്ലാതെ നീണ്ട ഏഴു യൗവനവര്‍ഷങ്ങളാണ് തടവറയില്‍ ഇവര്‍ ഹോമിക്കേണ്ടിവന്നത്. എന്നാല്‍ നിരന്തരം വിഷംവമിക്കുന്ന പ്രസ്താവനകളും ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സ്വാധി പ്രാച്ചി, സാക്ഷി മഹാരാജനെപ്പോലുള്ള ഹിന്ദുത്വ തീവ്രവാദികള്‍ ഇവിടെ സൈ്വരവിഹാരം നടത്തുമ്പോള്‍ അവര്‍ക്കെതിരേ ഒരു ചെറിയ കേസുപോലും ചാര്‍ജ് ചെയ്യപ്പെടുന്നില്ല. മക്കാമസ്ജിദ്, സംഝോത എക്‌സ്പ്രസ്, മലേഗാവ്, അജ്മീര്‍, ഗോവ സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചത് സ്വാമി അസിമാനന്ദയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികളായിരുന്നു.
ഈ സ്‌ഫോടനങ്ങളുടെപേരില്‍ നൂറുകണക്കിന് മുസ്്്‌ലിം ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്ത് ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയത്. ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചും വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കിയും അഭ്യസ്ഥവിദ്യരായ മുസ്്്‌ലിം ചെറുപ്പക്കാരെ ഉത്തരേന്ത്യയില്‍ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം ഒരവസ്ഥ കേരളത്തിലും ഉണ്ടാക്കുവാനാണ്  സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നു വേണം കരുതാന്‍. ഐ.എസ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍ ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago