HOME
DETAILS
MAL
പനി: ആദ്യ ഏകദിനത്തിനു റെയ്നയില്ല
backup
October 14 2016 | 02:10 AM
ധര്‍മശാല: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് സുരേഷ് റെയ്ന കളിക്കില്ല. കടുത്ത പനിയെ തുടര്‍ന്ന് റെയ്നയ്ക്ക് വിശ്രമം അനുവദിച്ചതായി ബി.സി.സി.ഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 16നു ധര്‍മശാലയില്‍ അരങ്ങേറും. റെയ്നയുടെ അഭാവത്തില്‍ ആദ്യ മത്സരത്തില്‍ കളിക്കാന്‍ ടീമിലുള്ള മന്ദീപ് സിങിനു അവസരം ലഭിച്ചേക്കും.
നേരത്തെ പനി കാരണം ഉത്തര്‍പ്രദേശിന്റെ ആദ്യ രഞ്ജി മത്സരവും റെയ്നയ്ക്ക് നഷ്ടമായിരുന്നു. മധ്യപ്രദേശിനെതിരേ നായകന്റെ അഭാവത്തില്‍ ഇറങ്ങിയ യു.പി ഇന്നിംഗ്സിനും 64 റണ്‍സിനും തോല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."