ഫറോക്കില്‍ ഹര്‍ത്താല്‍ പൂര്‍ണം; സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു
ഫറോക്ക്: സംസ്ഥാന വ്യാപകമായി ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഫറോക്ക് മേഖലയില്‍ പൂര്‍ണം. ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരു ചക്രവാഹനങ്ങള്‍ തടഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തി. വാഹനങ്ങളുടെ കാറ്റ് ഒഴിച്ചു വിടുകയും റോഡില്‍ ടയറുകളും മറ്റും കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
മരണ വീടുകളിലേക്കും ആശുപത്രികളിലേക്കും സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരെയാണ് ഹര്ത്താലനൂകലികള് വാഹനം തടഞ്ഞു നിര്‍ത്തി കാറ്റഴിച്ചുവിട്ടത്. റെയില്‍വെ സ്റ്റേഷനിലേക്കും പോകുന്നവരെയും തടഞ്ഞു.
വാഹനം തടയുന്നതിന്റെയും കാറ്റഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസു നേരെ ഭീഷണിയും മുദ്രവാക്യവും വിളിച്ചു.
പൊലിസ് സ്റ്റേഷന് വരെ പ്രകടനവും നടത്തി. റെയില്‍വെ സ്റ്റേഷനിലെത്തിയ ചിലരെ ഫറോക്ക് എസ്.ഐ വിജയരാജിന്റെ നേതൃത്വത്തില്‍ പൊലിസ് ജീപ്പില്‍ വീട്ടിലെത്തിച്ചു.
ബേപ്പൂരില്‍ ചിലയിടങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയെങ്കിലും പൊലിസ് ഇടപെടല്‍ അനിഷ്ട സംഭവങ്ങളൊഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."